ജീവിതപാതയില് നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദര്‍ഭങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും കുട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആര്‍ദ്രമാക്കുമെന്നും തീര്‍ച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാര്‍ക്ക് വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭാവിയില്‍ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവര്‍ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും. ‘ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍’. സിപ്പി പള്ളിപ്പുറം. ഡിസി ബുക്സ്. വില 209 രൂപ.
ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍
