അമിതമായി ഉപ്പ് കഴിക്കുന്ന ആളുകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിലെ ഉപ്പിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ആല്ഡോസ്റ്റെറോണിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഉപ്പിട്ട ഭക്ഷണം അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണം മാത്രമല്ല ശരീരത്തില്‍ ആല്‍ഡോസ്റ്റെറോണ്‍ അളവ് കുറവാണെന്നതിന്റെ ലക്ഷണം കൂടിയാണെന്നും അവര്‍ പറയുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദം, തലകറക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഉപ്പിട്ട പലഹാരങ്ങളോട് കൂടുതല്‍ താല്പര്യം കാണിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായും അവര്‍ പറയുന്നു. ഉപ്പ് അമിതമായി കഴിച്ചാല്‍ ബിപി കൂടുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് രക്തത്തില്‍ നിന്ന് അധിക സോഡിയം ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം.
ഉപ്പ് അമിതമായാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
