ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ പുറത്തെത്തി. അനുഷ്ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. മാര്‍ക്കോയുടെ മലയാളം ടീസര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. വന്‍ മുതല്‍മുടക്കില്‍ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കലൈ കിംഗ്സണ് ആക്ഷന്‍ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദനെ നായകനായ ‘മാര്‍ക്കോ’ തെലുങ്ക് ടീസര്‍
