സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റ്, മലയാളികൾ ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിലേക്ക് ഡൽഹിയിലേക്ക് സമരം ചെയ്യാൻ പോകുന്ന എംഎൽഎമാരുടെ ചെലവ് നല്ലൊരു തുക വരും. ഈ തുക കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. കേരളം മാത്രമാണ് കടം വാങ്ങനായി സമരം ചെയ്യുന്നതെന്ന് വി മുരളീധരൻ പരിഹസിച്ചു. വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി മാറിയെന്നും വി മുരളീധരൻ പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
