കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എ സി മൊയ്തീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു . എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.ഭൂസ്വത്തുക്കൾ ഒന്നും ഇപ്പോൾ കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വത്തുക്കൾ കണ്ടു കെട്ടുന്നതിന് ഉള്ള എസി മൊയ്തീന്റെ എതിർപ്പ് തള്ളിയാണ് നടപടി.
എ സി മൊയ്തീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു
