കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പിന്നാക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിങ്ങൾക്ക് നൽകിയതെന്ന് ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെ അമിത് ഷാ വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങൾ അത് ചെയ്തുവെന്നും ഒരു വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ മുസ്ലിം സംവരണം പുന:സ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
