രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണെന്നും ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് എംഎൽഎ. ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയത് ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല അതിനർത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേയെന്നും ഉമാ തോമസ് പ്രതികരിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും സ്ത്രീകളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുമെന്ന വാർത്തകളാണ് വരുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎൽഎ
