ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ച് യുഎഇ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (Awqaf) അറിയിച്ചു. ഹജ്ജ് രജിസ്ട്രേഷന് ടാബില്‍ ക്ലിക്ക് ചെയ്ത് എമിറേറ്റ്സ് ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണം.ക്വാട്ട പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാണ് തീര്‍ത്ഥാടകര്‍ക്ക് യുഎഇ ഭരണകൂടത്തിന്റെ നിര്‍ദേശം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ രാജ്യം പരിധികള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നണ്ടായ മൂന്ന് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇത്തവണത്തെ പ്രഖ്യാപനം.
ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ച് യുഎഇ
