ആലുവയിൽ NIA റെയ്ഡിൽ രണ്ട് പേർ കസ്റ്റഡിയിൽ. പണമിടപാട് സ്ഥാപന ഉടമയും SDPI പ്രാദേശിക നേതാവുമാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യ പണമിടപാട് നടത്തുന്നയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന പാനായിക്കുളം സ്വദേശിയുടെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. ഇയാൾ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായിരുന്നു. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. ഇയാളോട് നാളെ കൊച്ചി എൻ ഐ എ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും നടന്ന റെയ്ഡിന്റെ ഭാഗമായാണ് കേരളത്തിൽ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയത്. മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് കേസിലെ പ്രധാന പ്രതി ആലുവയും പറവൂരും മട്ടാഞ്ചേരിയും സന്ദർശിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആലുവയിൽ പണമിടപാട് നടത്തുന്ന ആളെ എൻഐഎ കസ്റ്റഡിയിൽ എടുത്തത്.
ആലുവയിൽ NIA റെയ്ഡിൽ രണ്ട് പേർ കസ്റ്റഡിയിൽ.
