എൽപിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി 94000 ടൺ എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും. ബി ഡബ്ല്യു എൽമ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്. പേർഷ്യൻ ഗൾഫിലേക്ക് എണ്ണ കൊണ്ടുവരാൻ ഇനി കപ്പലുകൾ അയക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കിയിട്ടുണ്ട്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകൾ തുടങ്ങണമെന്നും കേന്ദ്രം ആവർത്തിച്ചു.
ഇന്നും നാളെയുമായി രണ്ട് എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും
