ഡി എം കെ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതൽ തന്നെ തടയാൻ പല വഴികളിലൂടെ ശ്രമിച്ചെന്നും കരൂർ ദുരന്തവും ജനനായകൻ വിവാദവും തന്നെ തളർത്തിയില്ല, തന്റെ യോഗങ്ങൾ മുടക്കാൻ മാർഗരേഖ കൊണ്ടുവന്നു, അതും വിജയിച്ചില്ല. ഒടുവിൽ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ പല രീതിയിലുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് വ്യക്തിപരമായി അപകീർത്തിപെടുത്താൻ ശ്രമം നടന്നതെന്നും അതും വിജയിച്ചില്ലെന്നും തിരുനെൽവേലിയിൽ നടന്ന റാലിയിൽ വിജയ് പറഞ്ഞു.
ഡി എം കെ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ടി വി കെ അധ്യക്ഷൻ വിജയ്
