ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ഡൊണൾഡ് ട്രംപ്. കരാറിൽ നിന്നും ഇറാൻ പിന്മാറിയാൽ ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ വേണ്ടി വന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പുനർനിർമ്മാണത്തിനു വേണ്ടതെല്ലാം ഇറാനു നൽകും. എല്ലാം ശരിയായി നടക്കുന്നുവെന്നുറപ്പാക്കാൻ കുറച്ചുകാലം കൂടി പശ്ചിമേഷ്യയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകും. വരാനിരിക്കുന്നത് പശ്ചിമേഷ്യയുടെ സുവർണകാലമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ട്രംപ് പ്രഖ്യാപിച്ചത്.
ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്
