ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 440 കോടി രൂപ വരവ് ലഭിച്ചുവെന്നും അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചുവെന്നും 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം ശബരിമലയിൽ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.
ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
