വയനാട്ടില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയുള്ള നിയമനടപടികൾ ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ വര്‍ഷം നിരവധി പേരെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജില്ല വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോള്‍ തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള തൊണ്ടര്‍നാട് കരിമ്പില്‍കുന്നേല്‍ വീട്ടില്‍ രഞ്ജിത്ത് എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ യതീഷ് ചന്ദ്രയാണ് നാടുകടത്തലിന് അനുമതി നല്‍കിയത്.
വയനാട്ടില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയുള്ള നിയമനടപടികൾ ഊർജ്ജിതമാക്കി പൊലീസ്
