സൂപ്പര്‍ ഹിറ്റ് താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’യുടെ ട്രെയിലര്‍ പുറത്ത്. ചിരിയും സസ്പെന്‍സും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉള്‍പ്പെടുത്തിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 5ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. മിഷ്കിന്, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംവിധായകന് പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിരിക്കുന്നത്.
