നസ്ലെന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’ലെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. ഗോട്ട് സോംഗ് എന്ന ടൈറ്റിലില്‍ വരുന്ന ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡൗണ്‍ ട്രോഡന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജയ്ക്‌സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ മേരികാളി എന്നിവര്‍ ചേര്‍ന്നാണ്. വരികള്‍ അദ്രി ജോയും എഴുതിയിരിക്കുന്നു. നസ്ലെനൊപ്പം സംഗീത സംവിധായകനായ ജേക്‌സ് ബിജോയും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പില്‍ ഉണ്ട്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
‘മോളിവുഡ് ടൈംസ്’ ചിത്രത്തിലെ പ്രൊമോ സോംഗ്
