ടെസ്ല ഇന്ത്യന്‍ വിപണിയില്‍ മോഡല്‍ വൈയുടെ പ്രീമിയം റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റ് പുറത്തിറക്കി. 50.89 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ ഇലക്ട്രിക് കാര്‍ വേരിയന്റ് 500 കിലോമീറ്റര്‍ ഡബ്‌ളിയുഎല്‍ടിപി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 67.80 ലക്ഷം വിലയുണ്ടായിരുന്ന മോഡല്‍ വൈയുടെ ലോംഗ് റേഞ്ച് പ്രീമിയം ആര്‍ഡബ്‌ളിയുഡി വേരിയന്റിന് പകരമാണിത്. ടെസ്ല നിലവില്‍ ഇന്ത്യയില്‍ രണ്ട് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ആര്‍ഡബ്‌ളിയുഡി, എല്‍പ്രീമിയം എബ്‌ളിയുഡി. പുതിയ വേരിയന്റിന്റെ ഡെലിവറികള്‍ 2026 ജൂലൈയില്‍ ആരംഭിക്കും. മോഡല്‍ വൈയില്‍ 64 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള റിയര്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ഈ മോട്ടോര്‍ 299 എച്പി ഉത്പാദിപ്പിക്കുന്നു. ഈ പ്രീമിയം ഇലക്ട്രിക് കാറിന് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.
