ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തയ്യല്‍ മെഷീന്’ എന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്ഥലം മാറി വരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും താമസിക്കുന്നൊരു വീടും അവിടെയുള്ള ഒരു അമാനുഷിക ശക്തിയുടെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കിച്ചു ടെല്ലസ്, ശ്രുതി ജയന്, നവാഗതനായ പ്രേം നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സി.എസ് വിനയന് ആണ്. ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തും. ഒരിടവേളയ്ക്കു ശേഷം ഗായത്രി സുരേഷ് അഭിനയിക്കുന്ന മലയാള പടം കൂടിയാണ് തയ്യല്‍ മെഷീന്. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഗോപിക ഗോപ്സ് ആണ് നിര്‍മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സര്‍ഗി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രാകേഷ് കൃഷ്ണന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു.
‘തയ്യല്‍ മെഷീന്’ ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍
