കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബോബി ഡിയോള്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ബന്ദര്‍’. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് മുന്‍പ് അഭിനയിച്ച ബോളിവുഡ് ചിത്രം. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സെന്‍സിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകന്‍ അനുരാഗ കശ്യപ് പറയുന്നൂ. ചിത്രം ജൂണ്‍ 5ന് തിയേറ്ററുകളില്‍ എത്തും. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും അഭിനയിക്കുന്നു.
