കാമ്രിക്ക് ഡിസംബര്‍ ഇളവുകളുമായി ടൊയോട്ട. കാമ്രിയുടെ സെല്‍ഫ് ചാര്‍ജിങ് ഇലക്ട്രിക് ഹൈബ്രിഡിന്റെ എംസി, എംസി പിഡബ്ല്യു മോഡലുകള്‍ക്ക് 2.60 ലക്ഷം രൂപ വരെ ഇളവുകളാണ് ടൊയോട്ട നല്‍കുന്നത്. ക്യാഷ് ഡിസ്കൗണ്ടായി 80000 രൂപ, ടൊയോട്ട ഫിനാന്‍സില്‍ നിന്ന് കാര്‍ ലോണ്‍ എടുക്കുകയാണെങ്കില്‍ ടിഎപ്എസ് ബെനിഫിറ്റായി നല്കുന്ന 1.60 ലക്ഷം രൂപ, കോര്‍പ്പറേറ്റ് ബോണസായി നല്കുന്ന 20000 രൂപയും ചേര്‍ന്നാണ് 2.60 ലക്ഷം രൂപ ഡിസ്കൗണ്ട് നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലവാധി. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 245 ഢ വൈദ്യുത മോട്ടറുമാണ് വാഹനത്തില്‍. പെട്രോള്‍ എന്ജിന് 178 പിഎസ് കരുത്തും 221 എംഎം ടോര്‍ക്കും പെര്മനെന്റ് മാഗ്നെറ്റ് സിഗ്രണൈസ് മോട്ടറിന് 120 പിഎസ് കരുത്തും 202 എന്‍എം ടോര്‍ക്കുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് വാഹനത്തിന് 218 എച്ച്പി കരുത്തു പകരും. ഇസിവിടി ഗിയര്‍ബോക്സ് ഉപയോഗിക്കുന്ന കാറിന് സ്പോര്‍ട്, ഇക്കോ, നോര്‍മല്‍ ഡ്രൈവ് മോഡുകളുണ്ട്. ഡ്രൈവിങ്ങില്‍ സ്വയം ചാര്‍ജാകുന്ന നിക്കല്‍ മെറ്റല്‍ ഹൈഡ്രേഡ് ബാറ്ററിയാണ് കാറില്‍. ബാറ്ററിക്ക് 8 വര്‍ഷം അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. 9 എയര്‍ബാഗ് അടക്കം ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍. രണ്ടു മോഡലുകളിലായി ലഭിക്കുന്ന കാമ്രിയുടെ എംസി വേരിയന്റിന് 46.17 ലക്ഷം രൂപയും എംസി പിഡബ്ല്യു വേരിയന്റിന് 46.32 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
കാമ്രിക്ക് ഡിസംബര്‍ ഇളവുകളുമായി ടൊയോട്ട
