ഇഴപിരിക്കാനാവാത്ത ഉണ്മയുടെ സങ്കീര്‍ണ്ണതകളും അനുഭവലോകത്തിന്റെ നൈരന്തര്യവും ചേര്‍ന്ന് ഭാഷയുടെ ഉടലില്‍ കവിതകളായി പൂക്കുന്നു. അനിവാര്യതയുടെ ആഖ്യാനങ്ങളായി, നേരിന്റെ വേരില്‍ തളിര്‍ക്കുന്ന കല്പനകളുടെയും സൗന്ദര്യാനുഭൂതിയുടെയും അപൂര്‍വ്വത. കയറിയെത്തിയ ആഴങ്ങളുടെ നെറുകയില്‍ നിന്ന് ജീവിതത്തെയും കാലത്തെയും നേര്‍ക്കുനേര്‍ അഭിവാദ്യം ചെയ്യുന്നു, ഈ കവിതകള്‍. ഒ.പി. സുരേഷിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. ‘പച്ചിലയുടെ ജീവചരിത്രം’. മാതൃഭൂമി. വില 161 രൂപ.
പച്ചിലയുടെ ജീവചരിത്രം
