വില്പന കണക്കുകളില്‍ വന്‍ മുന്നേറ്റം നടത്തി ടൊയോട്ട. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 175 ശതമാനം വളര്‍ച്ചയാണ് ഈ ജനുവരിയില്‍ നേടിയത്. 2022 ജനുവരിയിലെ വില്പന 7328 യൂണിറ്റായിരുന്നു, ഈ വര്‍ഷം അത് 12835 യൂണിറ്റായി ഉയര്‍ന്നു. 2022 ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം അധിക വില്പന നേടി. 10421 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്പന. കഴിഞ്ഞൊരു ദശാബ്ദത്തിലെ ഏറ്റവും വലിയ വില്പനയാണ് 2022 ല്‍ ലഭിച്ചത് എന്ന് ടൊയോട്ട പറയുന്നു. മാരുതിയുടെ സഹകരണത്തോടെ പുറത്തിറക്കിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിനും ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ കാമ്രിക്കും ഫോര്‍ച്ചൂണറിനും ലെജെന്ററിനും വെല്‍ഫെയറിനും ഗ്ലാന്‍സയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ടൊയോട്ട പറയുന്നു.
175 ശതമാനം വളര്‍ച്ചയുമായി ടൊയോട്ട
