ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുമോ എന്ന് നാളെ അറിയാം. വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തുകൊണ്ട്ഇ ഡി നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് വിധി പ്രസ്താവം നടത്തുക. സ്റ്റേ ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവിമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുമോ എന്ന് നാളെ അറിയാം
