കാസർഗോഡ് ജില്ലയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന മൂന്നുപേർ കസ്റ്റഡിയിൽ.മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മരിച്ചത്. ആരിഫിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതിശക്തമായ മർദ്ദനമേറ്റത് മൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനം. അന്വേഷണത്തെ തുടർന്ന് മൂന്നുപേരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന മൂന്നുപേർ കസ്റ്റഡിയിൽ
