പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന ഹുസൈൻ മടവൂരിന്റെ പരാമർശത്തിനെതിരെ മുഖാമുഖം പരിപാടിക്കിടയിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗക്കാരെ മാത്രം തിരഞ്ഞുപിടിച്ചല്ല പോലീസ് അറസ്റ്റ് ചെയ്തത് . താങ്കളെപ്പോലുള്ളവർ ഇങ്ങനെ തെറ്റായ ധാരണ വച്ചുപുലർത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസിനെതിരെ പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദികനെ വാഹനം ഇടുപ്പിച്ച കേസിൽ 27 പേരെയാണ് പ്രതി ചേർത്തിരുന്നത് എന്നാൽ ഇവർക്കെല്ലാം ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് ഹുസൈൻ മടവൂർ ന്യൂനപക്ഷങ്ങളുടെ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്.
ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
