ഇഡി സമൻസിനെതിരായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ ഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കും. ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണോ എന്ന കാര്യത്തിൽ ഐസക്കിന് തീരുമാനമെടുക്കാം എന്നായിരുന്നു ഇന്നലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ അദ്ദേഹം ഇന്ന് ഹാജരാകില്ല എന്നാണ് സൂചന. ഹാജരാകണം എന്ന് കാണിച്ച് പലതവണ ഇഡി നോട്ടീസ് നൽകിയിട്ടും ഐസക്ക് തയ്യാറായിരുന്നില്ല.
മസാല ബോണ്ട് കേസിൽ ഇഡിക്ക് മുമ്പാകെ തോമസ് ഐസക്ക് ഇന്ന് ഹാജരാകില്ല
