യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് തേടി രാഹുല്‍ ഗാന്ധി കോട്ടയം സന്ദര്‍ശിക്കാനിരിക്കെ യു ഡി എഫിനെ ആശയക്കുഴപ്പത്തിലാക്കി ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടൻ. ജയിച്ചാല്‍ തന്റെ പിന്തുണ രാഹുൽ ഗാന്ധിക്കായിരിക്കുമെന്നാണ് തോമസ് ചാഴിക്കാടൻ പറയുന്നത്. പിന്തുണ രാഹുലിനാണ് എന്ന് പ്രഖ്യാപിച്ച തനിക്കെതിരെ പിന്നെയെങ്ങനെ രാഹുലിന് വോട്ടു ചോദിക്കാനാകുമെന്നാണ് ചാഴികാടന്റെ ചോദ്യം. ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ തമ്മിലുളള മത്സരത്തില്‍ ഏത് സ്ഥാനാര്‍ഥിക്ക് വോട്ടു തേടിയാണ് കോട്ടയത്തു വരുന്നതെന്ന കാര്യം രാഹുല്‍ തന്നെ വ്യക്തമാക്കണമെന്ന് ബി ജെ പി നേതാക്കളും ആവശ്യപ്പെട്ടു.
ജയിച്ചാല്‍ തന്റെ പിന്തുണ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് തോമസ് ചാഴിക്കാടന്
