കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചനകളില്ല. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേററിനു മുന്നിൽ ഹാജരാക്കും ഇതേ തുടർന്ന് കുഞ്ഞിനെ വീട്ടിലെത്തിക്കും. രാത്രി ഒരു വീട്ടിലായിരുന്നെന്നും കൊണ്ടുപോയവരെ ആരെയും അറിയില്ലെന്നും കുഞ്ഞ് പറഞ്ഞതായാണ് റിപ്പോർട്ട്.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചനകളില്ല
