സിപിഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് മുക്കം പൊലീസില്‍ യൂത്ത് ലീഗ് പരാതി നല്‍കി. ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിൽ നിന്ന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ലീഗ് പരാതി നൽകിയിരിക്കുന്നത്.
കോഴിക്കോട് മുക്കം പൊലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ്
