പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി നാലാം തവണയും വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.75 ശതമാനത്തിന്റെ വര്‍ധനയാണ് വായ്പ പലിശയില്‍ വരുത്തിയത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതോടെ വായ്പാനിരക്ക് 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയായി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ഇത്. അതേസമയം, തുടര്‍ച്ചയായ നിരക്കുയര്‍ത്തല്‍ യു.എസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകിയേക്കും. രൂപ വീണ്ടും ദുര്‍ബലമാകാന്‍ ഇത് കാരണമാകുമോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.
നാലാം തവണയും പലിശനിരക്കുയര്‍ത്തി യു.എസ് ഫെഡറല്‍ റിസര്‍വ്
