2023 മാര്‍ച്ചോടെ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേര്‍കാഴ്ച പോലെ യാത്രക്കാര്‍ക്ക് റോഡിന് ഇരുവശമുള്ള കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ ആപ്പ്. നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഗൂഗില്‍ മാപ്പില്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാരന്റെ ആവശ്യാനുസരണം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് അവതരിപ്പിച്ചത്. നിലവില്‍ ഗൂഗിള്‍ മാപ്പ് ആപ്പില്‍ തന്നെ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. 360 ഡിഗ്രി ഇമേജറി അടക്കം യാത്രക്കാരന്റെ സൗകര്യം അനുസരിച്ചുള്ള എല്ലാ ഫീച്ചറുകളും ഇതില്‍ ഉണ്ട്. അതിനാല്‍ പ്രത്യേക ആപ്പ് അപ്രധാനമാണ് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിള്‍
