വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനോവാൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തേ പുരോഗതിയിലേക്ക് നയിക്കാൻ വിഴിഞ്ഞം തുറമുഖം സഹായകരമാകുമെന്നും, മലയാളികളുടെ ഊഷ്മള വരവേല്പ്പിന് നന്ദിയുണ്ടെന്നും , മികച്ച തുറമുഖം ഒരുക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനമെന്നും കേന്ദ്രമത്രി പറഞ്ഞു. അതോടൊപ്പം അദാനി ഗ്രൂപ്പ് വാക്കു പാലിച്ചെന്ന് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി.ഇ.ഒ കരൺ അദാനി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെയും കരൺ അദാനി പ്രസംഗമധ്യേ പരാമർശിച്ചു. രാഷ്ട്രീയ ഭന്നത മറന്ന് ഒന്നിച്ച എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞ കരൺ അദാനി പാരിസ്ഥിതിക അനുമതി കിട്ടിയാൽ അടുത്ത ഘട്ടം നിർമാണം ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖം ലോകത്തെത്തന്നെ മികച്ച തുറമുഖങ്ങളിലൊന്നാകുമെന്ന് കേന്ദ്ര മന്ത്രി
