വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിക്കിടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് പ്രത്യേകം പരാമർശിച്ച് കോവളം എംഎൽഎ എം വിൻസന്റ്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉദ്ഘാടന വേളയിൽ ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടിയായേനെയെന്ന് എംഎൽഎ പറഞ്ഞു. ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയതെന്നും, വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേട്ടയാളാണ് അദ്ദേഹം. ഈ പദ്ധതിയുടെ പേരിൽ ജൂഡീഷ്യൽ അന്വേഷണമടക്കം അദ്ദേഹം നേരിട്ടുവെന്നും എം എൽ എ വ്യക്തമാക്കി. അതോടൊപ്പം ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവും വേണമായിരുന്നുവെന്നും, വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീതിരിവ് പാടില്ല. ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി കോവളം എംഎൽഎ എം വിൻസന്റ് വിശദമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് പരാമർശിച്ച് കോവളം എംഎൽഎ
