വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ പങ്ക് വഹിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എഐ നമ്മുടെ കാലത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കണ്ടുപിടിത്തമാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയും സമ്പദ്വ്യവസ്ഥയെയും ചലനാത്മകമാക്കുന്ന കണ്ടുപിടിത്തമാണിത്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, അതേസമയം സുരക്ഷിതത്വവും ഉത്തരവാദിത്വവും ഉറപ്പാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണ് രാജ്യത്തിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി
