ഈ മാസം അഞ്ചാം തിയതി കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും സംവിധായകൻ ജിയോ ബേബി. പ്രിൻസിപ്പലിന് മെയിൽ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാർത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകൻ പറഞ്ഞു. തന്റെ ധാർമിക മൂല്യമാണ് അവർ പ്രശ്നമായി പറഞ്ഞതെന്നും വിഷയത്തിൽ താൻ അപമാനിതൻ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി.
കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകൻ ജിയോ ബേബി
