‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്‌റൂംസി’ന്റെ ടീസര്‍ പുറത്ത്. ചിത്രം ജനുവരി 23-ന് തിയേറ്ററുകളില്‍ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അഷറഫ് പിലാക്കല്‍, പ്രമോദ് വെളിയനാട്, അബിന്‍ ബിനോ, അരുണ്‍ പുനലൂര്‍, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹന്‍രാജ്, മനീഷ കെ.എസ്, ആലീസ് പോള്‍, മാസ്റ്റര്‍ സൂഫിയാന്‍സാലി, മാസ്റ്റര്‍ ദ്രുപദ്, മാസ്റ്റര്‍ വൈഷ്ണവ്, ബേബി വൈദേഹി നായര്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, ഹനാന്‍ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങിയവരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്.
