അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ. നാട്ടിലെ കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതോടെ പലരും സ്കോളർഷിപ്പ് നേടി വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ, ഇതിനാണ് ഇപ്പോൾ താലിബാൻ ഭരണകൂടം തടയിട്ടിരിക്കുന്നത്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ
