സത്യവാങ്മൂലത്തില്‍ സ്ഥാനാർത്ഥിയുടെയോ, ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കൾ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് ബാധിക്കാത്ത രീതിയിലുള്ള സ്വകാര്യ ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. ജീവിത സാഹചര്യം അറിയാന്‍ ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യവസുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണo. സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവതത്തിലെ എല്ലാകാര്യങ്ങളും അറിയുന്നത് വോട്ടര്‍മാരുടെ അവകാശമല്ല. ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ സ്വതന്ത്ര എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ, ഹൈക്കോടതി വിധി സുപ്രീംകോടതി റദാക്കി. ഈ കേസിലാണ് കോടതി ഇകാര്യങ്ങൾ വെളിപ്പെടുത്തിയത്.
സത്യവാങ്മൂലത്തില്‍ സ്ഥാനാർത്ഥിയുടെയോ, ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കൾ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി
