ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ഇടമുട്ടം യു പി സ്കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ ബെഞ്ചിൻ്റെയാണ് നിർദ്ദേശം. സ്കൂൾ കെട്ടിടം ഒഴിവാക്കി മറ്റൊരു അലൈന്മെന്റിലൂടെ റോഡ് നിർമ്മിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്.
തൃശൂർ ജില്ലയിലെ ഇടമുട്ടം യു പി സ്കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
