പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട് സർവ്വീസ് സംഘടനയായ ജോയിൻറ് കൗൺസിലിന് നൽകാത്ത വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.
പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീം കോടതി
