ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിര’യിലെ ഗാനം റിലീസ് ചെയ്തു. ‘ദുപ്പട്ടാവാലി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസ് ആണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെ, അനില രാജീവ് എന്നിവര്‍ ചേര്‍ന്നാണ്. ഫഹദ് ഫാസിലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ലാല്‍, മണിയന് പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയില്‍ അണിനിരന്നത്. അല്‍ത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ജസ്റ്റിന് വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന് രാജ്.
‘ഓടും കുതിര ചാടും കുതിര’യിലെ ഗാനം
