യു.എസ് താരിഫ് ഭീഷണിക്കിടയിലും ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നതായി കണക്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഒരുലക്ഷം കോടി രൂപ കടന്നു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി 55 ശതമാനം വര്‍ധന. ആകെ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിള്‍ ഐഫോണുകളുടെ രണ്ട് നിര്‍മാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്സ്കോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികള്‍ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കാലയളവിലെ ആദ്യ അഞ്ച് മാസത്തിലെ കയറ്റുമതി 25,600 കോടി രൂപയായിരുന്നു. അന്ന് 12 മാസത്തിനുള്ളില്‍ 90,000 കോടി രൂപയുടെ സ്മാര്‍ട്ട്ഫോണുകളാണ് കടല്‍ കടന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2.6 മുതല്‍ 3 ലക്ഷം കോടി രൂപ വരെ എത്തുമെന്നാണ് പ്രതീക്ഷ.
സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കുതിക്കുന്നു
