1 21

ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ പ്രമുഖ മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്ലക്സ്. പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി കമ്പനിയുടെ പേരില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 1964ല്‍ ആലപ്പുഴ ആസ്ഥാനമായി സ്ഥാപിതമായ കമ്പനിയാണ് ഡ്യൂറോഫ്ലക്സ്. പുതിയ ഓഹരികള്‍ക്കൊപ്പം ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളും ലഭ്യമാക്കും. 2024-25 സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 1,095.3 കോടി രൂപയായിരുന്നു. ലാഭം 11.2 കോടി രൂപയാണ്. മുന്‍ വര്‍ഷം 15.47 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്തു നിന്നാണ് നേട്ടം കൊയ്തത്. കമ്പനിയുടെ വരുമാനത്തിന്റെ 85 ശതമാനവും മാട്രസ് വില്പനയില്‍ നിന്നാണ്. ഡ്യൂറോഫ്ലക്സിന് നിലവില്‍ 77ലധികം സ്റ്റോറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഈ വര്‍ഷം പുതുതായി 25 സ്റ്റോറുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. യുകെ, ജര്‍മനി, ദക്ഷിണ കൊറിയ, മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളാണ് ഡ്യൂറോഫ്ലക്സിന്റെ പ്രധാന വിദേശ വിപണികള്‍. ഡ്യൂറോഫ്‌ലക്‌സിന്റെ വരുമാനത്തില്‍ 70 ശതമാനവും റീട്ടെയില്‍ ഷോപ്പുകളിലൂടെയാണ് ലഭിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *