മോഹന്‍ലാല്‍ നായികനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ജസ്റ്റിന് പ്രഭാകര്‍ സംഗീതം ഒരുക്കിയ കരയാതെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബല്‍റാം ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ഹൃദയപൂര്‍വ്വം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് ഇതുവരെ 66.5 കോടി രൂപയാണ് ഹൃദയപൂര്‍വ്വം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിച്ചിരുന്നു.
‘ഹൃദയപൂര്‍വ്വം’ ചിത്രത്തിലെ ലിറിക് വീഡിയോ
