സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ഷാന്‍ റഹ്മാന് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷന്‍സ്, നെട്ടൂരാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫെബി ജോര്‍ജ് ആണ് സംവിധാനം. ജൂണ്‍ അഞ്ചിന് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിനീത് ശ്രീനിവാസന് ആലപിച്ച ‘ക്രഷാണേ’ ഗാനമെത്തി
