ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’ ട്രെയിലര്‍ എത്തി. ‘ഹാപ്പി ഡെയ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പില്‍ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന് പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ. ‘മേഡ് ഇന്‍ ഹെവന്‍’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സര്‍ഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.
ധനുഷ് ചിത്രം ‘കുബേര’ ട്രെയിലര്‍
