നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ് പാരഡൈസ്’ലെ ആദ്യ ഗാനമായ ‘ആയാ ഷേര്‍’ യൂട്യൂബില്‍ 101 മില്യണ്‍ കാഴ്ചക്കാരെയും നേടി ആഗോള തലത്തില്‍ ട്രെന്‍ഡിങ് തുടരുന്നു. 101 മില്യണ്‍ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യണ്‍ ലൈക്കും യൂട്യൂബില്‍ നിന്ന് നേടിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയതും. നൃത്തസംവിധായകന്‍ സുധന്‍ മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
