കപ്പലിടിച്ച് പാലം തകര്‍ന്ന് വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കഴിഞ്ഞ ദിവസമാണ് കപ്പൽ പാലത്തിൽ ഇടിച്ച് അപകടം ഉണ്ടായത്. തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു, കൂടാതെ പാലത്തിൽ നിന്നും താഴേക്ക് വീണ വാഹനവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനത്തിൽ എത്ര പേരുണ്ടാകും എന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ച് തകര്‍ന്നുവീണത്. എന്നാല്‍ അപകടത്തില്‍ എത്ര പേര് ഉള്‍പ്പെട്ടിട്ടുണ്ട്, എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു- തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല.
കപ്പലിടിച്ച് പാലം തകര്‍ന്ന് വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
