മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്നാണ്ഹർജിയിൽ വാദം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇഡി റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്രിവാള് പുറത്തിറക്കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇഡിയുടെ വിശദീകരണം. അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം ഇഡി പുറത്ത് വിട്ടു. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി വ്യക്തമാക്കി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും
