കൊല്ലം ഓയൂരിൽ ആറ് വയസുകാരിയായ അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് സാറയുടെ അമ്മൂമ്മ പറയുന്നത്. അതോടൊപ്പം സിസിടിവിയും പ്രതിയുടെ രേഖാചിത്രവും ഉപയോഗിച്ച് പോലീസിന്റെ ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.
അബിഗേൽ സാറയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതം
